യുപിയില്‍ എലിയെ ബൈക്ക് കയറ്റി കൊന്ന സംഭവത്തില്‍ ബിരിയാണി കടയുടമ അറസ്റ്റില്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മാമുറ ഗ്രാമത്തിലെ സൈനുള്‍ എന്നയാളെ നോയിഡ പൊലീസ് അറസ്റ്റു ചെയ്തത്.
റോഡില്‍ കിടന്ന എലിയെ മനപ്പൂര്‍വ്വം ബൈക്ക് പല തവണ കയറ്റിയിറക്കി ഇയാള്‍ ചതച്ചരച്ച് കൊല്ലുകയായിരുന്നു. വീഡിയോ വൈറലായതോടെ ഒരുപറ്റം ആളുകള്‍ ഇയാളുടെ ബിരിയാണി ഷോപ്പിലെത്തി, കടയിലെ ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. അതേസമയം വിഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു.
अरे चूहे को तो ज़िंदा रहने दो… pic.twitter.com/h4qcihY6yu
— Suresh Chavhanke “Sudarshan News” (@SureshChavhanke) July 21, 2023
പൊലീസ് കേസെടുത്തത് അറിഞ്ഞ സൈനുള്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. എലിയെ ബൈക്ക് കയറ്റി കൊന്നതിനാണ് അറസ്റ്റ് ചെയ്തതെങ്കിലും സിആർപിസി (ക്രിമിനൽ നടപടിച്ചട്ടം) സെക്ഷൻ 151 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ പൊലീസ് വ്യക്തമാക്കി.
English Summary:A rat was killed by a bike; Biryani shop owner arrested, video goes viral
You may also like this video