ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചു കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ ബന്ധുവിനെ തമിഴ്‌നാട്ടിൽ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. നടൻ ബാലചന്ദ്ര മേനോൻ നൽകിയ അപകീർത്തിക്കേസിൽ മിനു മുനീർ മുൻപ് അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്.
ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചു; നടി മിനു മുനീർ കസ്റ്റഡിയിൽ

