Site iconSite icon Janayugom Online

ലോറിയില്‍ രഹസ്യ അറയുണ്ടാക്കി, 757 കിലോ കഞ്ചാവ് കടത്തി; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

ലോറിയില്‍ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം മൂന്നുപേര്‍ക്കു പിഴയുമാണ് ശിക്ഷ. പാലക്കാട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2021 ലാണ് ആന്ധ്രപ്രദേശിലെ നരസിംപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ 757 കിലോ കഞ്ചാവ് വാളയാറില്‍ വച്ച് എക്‌സൈസ് പിടികൂടിയത്.
പെരിന്തല്‍മണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ് , ഇടുക്കി സ്വദേശി ജിഷ്ണു എന്നിവരെയും കേസില്‍ അറസ്റ്റുചെയ്തു. തുടര്‍ന്ന് കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചാണ് പാലക്കാട് മൂന്നാം സെഷന്‍സ് കോടതി ശിക്ഷിച്ചത്. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയുമാണ് മൂന്നുപേര്‍ക്കും വിധിച്ചത്.

Exit mobile version