Site iconSite icon Janayugom Online

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പാർട്ടി അറിയാതെയുള്ള രഹസ്യ സർവേ; വി ഡി സതീശന്റെ നടപടിയിൽ ഹൈക്കമാന്റിനും അതൃപ്‌തി

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പാർട്ടി അറിയാതെയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ രഹസ്യ സർവേയിൽ ഹൈക്കമാന്റിനും അതൃപ്‌തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​​ഗ്രസ് വിജയിക്കാൻ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ചുമാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ വി ഡി സതീശൻ അവതരിപ്പിച്ചത്. 

എന്നാൽ ഇതിനെതിരെ എ പി അനിൽകുമാർ രം​ഗത്ത് വന്നിരുന്നു. ആരുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് സർവ്വെ നടത്തിയതെന്ന് എ പി അനിൽ കുമാർ ചോദിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. വി ഡി സതീശന്റെ സർവേയിലുള്ള അതൃപ്തി കെ സുധാകര പക്ഷവും ഹൈക്കമാന്റിൽ അറിയിച്ചുവെന്നാണ് സൂചന. പാർട്ടി അറിയാതെ രഹസ്യ സർവ്വേ നടത്തിയത് അച്ചടക്ക ലംഘനമെന്ന നിലപാടിലാണ് ഒരുവിഭാ​ഗം നേതാക്കൾ. സാധാരണ ഇത്തരം സർവ്വേ നടത്തുന്നത് ഹൈക്കമാൻഡാണെന്നും ഇവ‍ർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Exit mobile version