Site iconSite icon Janayugom Online

50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൈക്കൂലിക്കേസില്‍ റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. അസമിലെ ഗുഹാവത്തിയിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജര്‍ ജിതേന്ദർ പാൽ സിങ്ങാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയത്. സിബിഐയാണ് അറസ്റ്റ് ചെയ്തത്.

1997 ബാച്ചിലെ ഇന്ത്യൻ റെയിൽവേ സർവീസ് ഉദ്യോഗസ്ഥനായ ജിതേന്ദർ പാൽ സിങ്ങ്, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഹരി ഓം എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Eng­lish Sum­ma­ry: A senior rail­way offi­cial arrest­ed in the case of accept­ing a bribe of Rs 50 lakh

You may also like this video

Exit mobile version