ഉത്തര്‍പ്രദേശില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബല്ലിയയിലാണ് സംഭവം. 25 വയസുകാരനായ യുവാവാണ് രണ്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.സംഭവത്തില്‍ പ്രതിയായ രോഹിത് ചൗഹാനെ (25) അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിൽ ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
English Summary: A seven-year-old girl was kidnapped and raped in UP
You may like this video also