Site icon Janayugom Online

ആറുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി: യുവാക്കള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രദീപ്, റയീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കുഴല്‍ക്കിണറില്‍ തള്ളി. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry: A six-year-old boy was raped and killed: the youths were arrested
You may also like this video

 

Exit mobile version