Site iconSite icon Janayugom Online

ഡൽഹിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ കസ്റ്റഡിയിൽ

ഡൽഹിയിലെ ഭജൻപുരയിൽ ആറുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 13, 14, 15 വയസ്സുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിലൊരാളുടെ അമ്മ തന്നെ തന്റെ മകനെ പൊലീസിന് കൈമാറുകയായിരുന്നു. കുട്ടി ചോരയിൽ കുളിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി തന്നെ ഉപദ്രവിച്ചുവെന്ന് കുട്ടി മൊഴി നൽകി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അതേസമയം, കേസ് അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഭജൻപുരയിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

Exit mobile version