Site iconSite icon Janayugom Online

ആറ് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ  20 വര്‍ഷം കഠിന തടവിന്  വിധിച്ച് കോടതി. പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചത്.

2024ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തന്റെ വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ ബാബു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം പിതാവിനെ അറിയിച്ചതിനെതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

Exit mobile version