Site icon Janayugom Online

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 15കാരന്‍ അറസ്റ്റില്‍

ബിഹാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനഞ്ച് വയസുകാരന്‍ അറസ്റ്റില്‍. ഗോപാല്‍ഗഞ്ചിലാണ് സംഭവം. സരഫ്ര ബസാറിലെ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് അയല്‍വാസിയായ പതിനഞ്ചുകാരന്‍ ക്രൂരമായി പീഡിപ്പിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ സമീപത്തെ കരിമ്പിന്‍ തോട്ടത്തിലെത്തിച്ചാണ് പതിനഞ്ചുകാരന്‍ പീഡിപ്പിച്ചത്. 

അതിക്രമത്തെത്തുടര്‍ന്ന് അവശനിലയിലായ കുട വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ വിവരമറിഞ്ഞത്. ഒപ്പം കളിച്ചിരുന്ന കുട്ടികളെ വിരട്ടിയോടിച്ചശേഷമാണ് പ്രതി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയതെന്ന് മകള്‍ പറഞ്ഞുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

വിവരമറിഞ്ഞയുടന്‍ അമ്മ കുഞ്ഞിനെ ഗോപാല്‍ഗഞ്ച് സദര്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി അവിടെ തീവ്രപരിചരണവിഭാഗത്തിലാണ്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പതിനഞ്ചുകാരന്‍ കടന്നുകളഞ്ഞു. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കൗമാരക്കാരനെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

Eng­lish Sum­ma­ry; A six-year-old girl was sex­u­al­ly assault­ed; 15-year-old arrested

You may also like this video

Exit mobile version