Site iconSite icon Janayugom Online

ആറ് വയസുകാരന്‍ ചായ നല്‍കി; ചായകുടിച്ച നാല് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരന്‍ ഉണ്ടാക്കി നല്‍കിയ ചായ കുടിച്ച് കുട്ടികള്‍ അടക്കം നാല് പേര്‍ മരിച്ചു. കുട്ടികളുടെ പിതാവ് ശിവ് നന്ദന്‍ ഗുരുതാരവസ്ഥയില്‍ ആശുപത്രിയിലാണ്. ചായയില്‍ കീടനാശിനി കലര്‍ന്നിരുന്നെന്നാണ് റിപ്പോര്‍ട്ട്. മെയിന്‍പുരിയിലെ നഗ്ല കന്‍ഹായ് ഗ്രാമത്തില്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും പിതാവിനുമൊപ്പം താമസിച്ചിരുന്ന ശിവ് നന്ദന്റെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. ശിവാംഗ് (6), ദിവാംഗ് (5), രവീന്ദ്ര സിങ് (55) സൊബ്രന്‍ സിങ് എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഭാര്യപിതാവ് രവീന്ദ്ര സിങ് വീട്ടിലെത്തിയപ്പോള്‍ ചായ ഉണ്ടാക്കാനായി കുട്ടി അടുക്കളയില്‍ കയറുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. തിളപ്പിച്ച വെളളത്തില്‍ ചായപ്പൊടിക്ക് പകരം അബദ്ധത്തില്‍ കീടനാശിനി ചേര്‍ത്തതാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അയല്‍വാസിയായ സൊബ്രന്‍ സിങും ഈ സമയം ശിവ് നന്ദന്റെ വീട്ടിലെത്തി ചായ കുടിച്ചു. താമസിയാതെ അഞ്ചു പേര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയും ഉടന്‍ തന്നെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Eng­lish sum­ma­ry; A six-year-old served tea; Four peo­ple di_ed after drink­ing tea

You may also like this video;

YouTube video player
Exit mobile version