Site iconSite icon Janayugom Online

ധർമസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി

ധർമസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി. നേത്രാവതി സ്നാന ഘട്ടിനടുത്തുള്ള ആറാമത്തെ പോയിന്റിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉൾക്കാട്ടിലായിരുന്നു സ്ഥലം. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് പ്രദേശത്ത് പരിശോധന നടന്നത്. രണ്ടടി ആഴത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയൊഴികെയുള്ള ഭാഗമാണ് കണ്ടെത്തി. അതേസമയം മുൻപ് പരിശോധിച്ച അഞ്ച് പോയന്റിലും ഒന്നും കണ്ടെത്താനായില്ല. പരിശോധന നടത്തുന്നതിന്റെ നാലാം ദിവസമാണ് നിർണായക തെളിവുകൾ ലഭിക്കുന്നത്. 

Exit mobile version