തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കെ പാടത്തിന്റെ ചിറയിൽ പെരുമ്പാമ്പ്. തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം വിരിക്കുവാൻ ചിറ വൃത്തിയാക്കുകയായിരുന്ന സ്ത്രീകളാണ് പെരുമ്പാമ്പിനെ കണ്ടത്. പനച്ചിക്കാട് പഞ്ചായത്തിലെ ചാന്നാനിക്കാട് ചൂരവടി – വീപ്പനടി പാടശേഖരത്തിന്റെ പുറം ബണ്ടിൽ ഒരാഴ്ചയായി പണിയെടുക്കുകയായിരുന്നു ഇവര്‍. കടവിൽ നിന്നും അകലെയായതിനാലും ഭയന്നതിനാലും ഇവര്‍ പണി നിർത്തിവച്ചു. വിവരമറിഞ്ഞ് ജനപ്രതിനിധികൾ സ്ഥലത്തെത്തി. എന്നാല്‍ പിന്നീട് പുല്ലിനിടയിൽ പരിശോധന നടത്തിയപ്പോഴാണ് പെരുമ്പാമ്പിന് ജീവനില്ലെന്നു കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനു ശേഷം പാമ്പിന്റെ ജഡം സ്ഥലത്തു തന്നെ മറവു ചെയ്തു. ഭയം മാറാത്തതിനാൽ ഈ ഭാഗത്തേക്ക് പണിക്കില്ലായെന്ന നിലപാടിലാണ് തൊഴിലാളികള്‍.
English Summary: A snake found in the field in Kottayam
You may like this video also