Site iconSite icon Janayugom Online

പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നു

സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.
പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫിസർമാരെ ഉൾപ്പെടുത്തി. ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി.പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫിസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐ പി എസ് ഓഫിസർമാരും യോഗത്തിൽ പങ്കെടുത്തു.

Exit mobile version