സംസ്ഥാനത്തെ കോളനികളുടെ പട്ടയ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക മിഷൻ രൂപീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കേരളത്തിലെ 1282 കോളനികളില്‍ പല കാരണങ്ങളാലും പട്ടയം ലഭ്യമാകാത്ത ആളുകള്‍ ഉണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പ്രത്യേക മിഷന്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ 125 കോളനികളിലെ പട്ടയ പ്രശ്നം അടുത്ത രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കും. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും മിഷന്‍ വ്യാപിപ്പിക്കും.
സംസ്ഥാനത്ത് ഡിജിറ്റൽ സർവേ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഇതുവരെ 1.53 ലക്ഷം ഹെക്ടർ ഭൂമി അളന്നു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 1,22,297 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരും മന്ത്രിയും പങ്കെടുക്കുന്ന പട്ടയ അദാലത്തുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പൂർത്തിയായി. കോളനി പട്ടയങ്ങൾ, പുറമ്പോക്ക് ഭൂമിയിലെ പട്ടയങ്ങൾ ഉൾപ്പെടെ ഉള്ളവയിലെ തടസങ്ങൾ ഇതു വഴി പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: A special mission will be set up to resolve the colonial title issue
You may also like this video