Site iconSite icon Janayugom Online

അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്കേറ്റു

carcar

അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചക്കുപള്ളം ആറാം മൈലില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. കുങ്കിരിപ്പെട്ടി കൊച്ചുകറുത്തേടത്ത് രാരിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചക്കുപള്ളം ആറാം മൈലില്‍ കടയുടെ മുന്‍വശത്ത് സംസാരിച്ചുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്.കടയുടെ മുന്‍വശത്ത് സംസാരിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ക്ക് ഇടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്.

കാര്‍ അമിതവേഗത്തില്‍ എത്തുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി മാറിയെങ്കിലും രാരി കാറിനു മുന്നില്‍ അകപ്പെടുകയാണ് ഉണ്ടായതെന്ന് ഒപ്പം ഉണ്ടായിരുന്ന ബിനോയ് പറഞ്ഞു. രാരി കടയുടെ ഭിത്തിക്കും കാറിനും ഇടയില്‍ അകപ്പെടുകയും ആയിരുന്നു. ഉടന്‍തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. കാര്‍ ഇടിച്ച് തകര്‍ന്ന ഒരു കാല്‍ ഇന്നലെ രാത്രി തന്നെ മുറിച്ചുമാറ്റി. കമ്പംമെട്ട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അമിതവേഗത്തിലെത്തി അപകടത്തിന് ഇടയാക്കിയത്. കുമളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Eng­lish Sum­ma­ry: A speed­ing car lost con­trol and rammed into a shop, injur­ing one person

You may also like this video

Exit mobile version