Site iconSite icon Janayugom Online

മോ‍ഡിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു

SrilankaSrilanka

നരേന്ദ്രമോഡിക്കെതിരെ വെളിപ്പെടുത്തല്‍‍ നടത്തിയ ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു. മാന്നാര്‍ മേഖലയിലെ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള വന്‍കിട കരാര്‍ അഡാനി ഗ്രൂപ്പിന് കൈമാറാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് സിലോണ്‍ വൈദ്യുത ബോര്‍ഡ് (സിഇബി) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംഎംസി ഫെര്‍ഡിനാന്‍ഡോ രാജിവച്ചത്. 

ശ്രീലങ്കൻ പാർലമെന്റിന്റെ പൊതുസംരംഭ സമിതിക്കു മുൻപാകെ നടന്ന വാദം കേൾക്കലിനിടെയായിരുന്നു ഫെർഡിനാൻഡോയുടെ വെളിപ്പെടുത്തല്‍. ശ്രീലങ്കയിലെ മാന്നാറില്‍ 500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി നിലയം ആരംഭിക്കാൻ അഡാനി ഗ്രൂപ്പിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡി സമ്മർദ്ദം ചെലുത്തി. ഗോതബയ തന്നെയാണ് ഇക്കാര്യം പറ‍ഞ്ഞതെന്നും ഫെർഡിനാൻഡോ പറഞ്ഞിരുന്നു. എന്നാൽ, ഗോതബയ ഇത് തള്ളിയതോടെ വൈകാരിക പശ്ചാത്തലത്തിൽ കള്ളം പറയുകയായിരുന്നുവെന്ന് ഫെര്‍ഡിനാന്‍ഡോ മാറ്റി പറഞ്ഞു.
പ്രസ്താവന നടത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ഫെര്‍ഡാനാന്‍ഡോ രാജിവച്ചത്. മാന്നാറിലും പുനെറിനിലും കാറ്റാടി വൈദ്യുതി നിലയം സ്ഥാപിക്കാന്‍ ഡിസംബറില്‍ അ‍ഡാനി ഗ്രൂപ്പുമായി ധാരണയായിരുന്നു. 

Eng­lish Sum­ma­ry: A Sri Lankan offi­cial who made rev­e­la­tions against Modi has resigned

You may like this video also

Exit mobile version