Site iconSite icon Janayugom Online

കൊല്ലത്ത് വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കണ്ടുകിട്ടി

കൊല്ലത്ത് വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കണ്ടുകിട്ടി. കരുനാഗപ്പള്ളിയിലാണ് സംഭവം. വീടിന് സമീപത്ത് തന്നെ സ്കൂട്ടർ തിരികെ കൊണ്ട് വെച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു. പട്ടാപ്പകലാണ് സ്കൂട്ടർ മോഷണം നടന്നത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷ്ടാവ് കൊണ്ടു പോയത്. ചക്കാലമുക്ക് സ്വദേശിനി രമ്യയുടെ സ്കൂട്ടറാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം മോഷ്ടാവ് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തൊപ്പിയും മാസ്കും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സ്കൂട്ടറുമായി കടന്നുകളയുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നു.
ഇയാൾ ഹൈസ്കൂളിന് സമീപമുള്ള മത്സ്യക്കച്ചവട സ്ഥാപനത്തിൽ നിന്ന് പണവും മോഷ്ടിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രമ്യയും കുടുംബവും കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Exit mobile version