Site icon Janayugom Online

വീടിന് മുമ്പില്‍ നിന്ന ഗൃഹനാഥന് തെരുവ് നായയുടെ ആക്രമണം

വീടി്‌ന് മുമ്പില്‍ നിന്ന ഗൃഹനാഥന് തെരുവ് നായയുടെ ആക്രമണം. ഇന്നലെ വൈകിട്ട് വീടിന് മുമ്പില്‍ നിന്ന കാഞ്ചിയാര്‍ സ്വദേശി ജോസിന് നേരെയാണ് തെരുവ് നായയെ അക്രമണം ഉണ്ടായത്. പറമ്പിലൂടെ എത്തിയ തെരുവ് നായുടെ കടി ഏറ്റതിനെ തുടര്‍ന്ന് ജോസിന്റെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങളിലായി കാഞ്ചിയാര്‍ മേഖലയില്‍ തെരുവ് നായയുടെ ശല്യം വളരെ രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസവും ബൈക്കില്‍ സഞ്ചരിച്ച വ്യക്തിയെ തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കുകയും തുടര്‍ചികിത്സയ്ക്കായി പൈനാവിലേയ്ക്ക് മാറ്റിയിരുന്നു.

Eng­lish Sum­ma­ry: A stray dog ​​attacked the house­hold­er stand­ing in front of the house

You may also like this video

Exit mobile version