Site iconSite icon Janayugom Online

ആലപ്പുഴയിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഹരിപ്പാട് ചെറുതനയിൽ ആറുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച്ച പുലർച്ചെയുമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം നായ ചത്തു. ആക്രമിക്കപ്പെട്ടവരില്‍ പന്ത്രണ്ട് വയസ്സുകാരി മുതല്‍ 67 വയസ്സുകാരി വരെ ഉള്‍പ്പെടുന്നു. പുലർച്ചെ ജോലി ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെയും ആക്രമിച്ച നായ ​ഗർഭിണിയായ ആട് ഉള്‍പ്പെടെ വിവിധ വളർത്തു മൃഗങ്ങളെയും കടിച്ചു. പരിക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Exit mobile version