Site iconSite icon Janayugom Online

ആലപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തന്‍പറമ്പ് സനീർ നസ്രത്ത് ദമ്പതികളുടെ  മകൻ മാഹീൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം  വൈകിട്ട് 5.30 ഓടെയാണ്  മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്. മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർഥിയാണ്. സഹോദരൻ സിദ്ദിഖ് .(മാഹീന്‍)

Exit mobile version