ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം. മുടി നീട്ടിവളർത്തിയതിന് പ്ലസ് വൺ വിദ്യാർഥിയായ സഹലിനെ പ്ലസ് ടു വിദ്യാർഥികളാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. സീനിയർ വിദ്യാർഥികൾ സഹലിനെ
മർദ്ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഇന്നലെയാണ് സംഭവം. മുടി നീട്ടിവളർത്തിയതിനും ഷർട്ടിന്റെ ബട്ടൻ മുഴുവൻ ഇട്ടതിനുമാണ് സീനിയർ വിദ്യാർഥികൾ സഹലിനെ ക്രുരമായി മർദ്ദിച്ചത്. സാരമായി മർദ്ദനമേറ്റ സഹലിന്റെ കേൾവി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടിച്ച വിദ്യാർഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന്സ്റ്റേ ഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്കൂൾ അധികൃതർ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി.
English Summary: A student of Plus One was brutally beaten up in a higher secondary school; Plus two students were beaten up
You may like this video also