Site iconSite icon Janayugom Online

കളിക്കുന്നതിനിടെ നിർമ്മാണത്തിലിരുന്ന ടാങ്ക് കുഴിയിൽ വീണു; 15കാരന്റെ നില അതീവ ഗുരുതരം

കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിന്റെ കുഴിയിൽ വീണ 15കാരൻറെ നില അതീവ ഗുരുതരമായി തുടരുന്നു. കൊടിയത്തൂരിലെ ഒരു മത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയത്തിന്റെ മലിനജല ടാങ്കിൽ വീണത്. ടാങ്കിന്റെ മുക്കാൽ ഭാഗവും മൂടിയിരുന്നെങ്കിലും, വെള്ളം നിറഞ്ഞുനിന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്.
സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version