Site iconSite icon Janayugom Online

വീഴ്ച കണ്ടെത്താൻ നാലംഗസംഘം അന്വേഷിക്കും; മെഡിക്കൽകോളജ്​ അധികൃതർ

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ ഉപകരണം മറന്നുവെച്ച സംഭവം അന്വേഷിക്കാൻ നാലാംഗസംഘത്തെ നിയോഗിച്ചതായി മെഡിക്കൽകോളജ്​ പ്രിൻസിപ്പൽ ഡോ ബി പത്​മകുമാർ. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്‍റെ വയറ്റിൽനിന്ന്​ ഉപകരണം ക​ണ്ടെത്തിയ സംഭവം വിവാദമായതിന്​ പിന്നാലെ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. ആർഎംഒ ഡോ. ലക്ഷ്മി ചെയർമാനായി നാലംസംഘം വിശദമായി അന്വേഷിക്കും. സർജറി വിഭാഗം മേധാവി ഡോ സജികുമാർ, ഗൈനക്കോളജി വിഭാഗം പ്രഫ. ഡോ അനുസൂയ, ഫോറൻസിക്​ വിഭാഗം അസോ. പ്രസഫർ ഡോ രാഖി എന്നിവരാണ്​ സംഘത്തിലുള്ളത്​. ഇവരുടെ അന്വേഷണറിപ്പോർട്ട്​ കിട്ടിയശേഷം തുടർ നടപടിയുണ്ടാകും. വിഷയത്തിൽ പ്രാഥമികഅന്വേഷണം നടത്തി വിവരം സർക്കാറിനെ ധരിപ്പിച്ചു. 

അന്നത്തെ ഗൈനക്കോളജി വിഭാഗത്തിലെ അസി പ്രഫസർ ഡോ ഷാഹിദയുടെ നേതൃത്വത്തിലാണ്​ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയത്​. ഇപ്പോൾ സർവിസിലുള്ളവരും വിരമിച്ചവരും ഉൾപ്പെടുന്നവർ സംഘത്തിലുണ്ട്​. കോവിഡുകാലത്താണ്​ ശസ്തക്രിയ നടന്നത്​. അതിനാൽ ഫ്ലോര്‍ നഴ്സ്​ അടക്കമുളള സ്റ്റാഫിന്റെ കുറവുണ്ടായെങ്കിലും ഉപകരണങ്ങൾ എഴുതി സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. രേഖകൾ പരിശോധിച്ചപ്പോൾ ഇക്കാര്യം ബോധ്യപ്പെട്ടു. 20വർഷം മുമ്പ്​ നടന്ന ശസ്ത്രക്രിയയിലാണ്​ ഉപകരണം വയറ്റിൽ കുടുങ്ങിയതെങ്കിൽ അത്​ രണ്ടാമത്തെ ശസ്ത്രക്രിയയിൽ ക​ണ്ടെത്തുമായിരുന്നു. 3.5 കിലോ മുഴനീക്കിയ വലിയ ശസ്ത്രക്രിയയാണ്​ നടന്നത്​. 2021 മേയ്​ 10നാണ്​ പു​ന്നപ്ര സ്വദേശിയായ ഉഷാ ​ജോസഫ്​ മെഡിക്കൽകോളജിൽ ചികിത്സക്കെത്തിയത്. 

പരിശോധനയിൽ ഗർഭ പാത്രത്തിലെ മുഴയാണെന്ന്​ തിരിച്ചറിഞ്ഞു. മേയ്​ 12നായിരുന്നു ശസ്ത്രക്രിയ. രണ്ടുദിവസം കഴിഞ്ഞ്​ ഡിസ്​ചാർജായി. പിന്നീട്​ രേഖകൾ പരി​ശോധിച്ച​പ്പോൾ മെഡിക്കൽകോളിൽ തുടർചികിത്സക്ക്​ എത്തിയില്ല. കഴിഞ്ഞദിവസം ന്യുറോജിസ്റ്റിന്​ കാണിച്ച്​ എക്സ്​റേ എടുത്ത​പ്പോഴാണ്​ ഉപകരണം വയറ്റിൽ കണ്ടെത്തിയത്​. വ്യാഴാഴ്ച ഗൈനക്കോളജിവിഭാഗത്തിൽ വന്ന്​ ഡോക്ടറെ കണ്ടു. ആവശ്യമായ രക്തപരിശോധന നടത്തി അഡ്​മിറ്റാകാൻ നിർദേശിച്ചെങ്കിലും അതിന്​ തയാറാകാതെ മടങ്ങുകയായിരുന്നു.

Exit mobile version