ഉക്രെയ്നില് നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ 240 പേര് എത്തി. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. ഇന്ന് പുലർച്ചെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡൽഹിയിലെത്തിയത്. റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നാണ് 29 മലയാളികൾ ഉൾപ്പെടെ 251 ഇന്ത്യക്കാർ രാജ്യത്ത് എത്തിയത്.
ഡൽഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി മുരളീധരനും ചേർന്ന് സ്വീകരിച്ചു. നേരത്തെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തിയിരുന്നു. 27 മലയാളികൾ ഉൾപ്പെടെ 219 മുംബൈയിലെത്തി. ഉക്രെയ്നിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരാൻ സർക്കാർ എല്ലാ വഴികളും തേടുകയാണ്.
English Summary:A third plane from Ukraine landed in Delhi
You may also like this video