മണ്ണാർക്കാട് ആനമൂളിയിൽ പുലിയിറങ്ങി. പ്രദേശവാസിയായ നിസാമിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നായയെ പിടിക്കാൻ വേണ്ടിയാകാം പുലി എത്തിയതെന്നാണ് കരുതുന്നത്. നേരത്തെയും പ്രദേശത്ത് പുലിയുടെയും കടുവയുടെയും സാന്നിധ്യമുള്ളതായി നാട്ടുകാർ അറിയിച്ചിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നതും പുലിയുടെ നിരന്തരമായ സാന്നിധ്യവും പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
മണ്ണാർക്കാട് ആനമൂളിയിൽ പുലിയിറങ്ങി

