മൂന്നാറിൽ വിനോദ സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു . കൊല്ലം അഞ്ചൽ സെൻ്റ്.ജോൺസ് കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ജീന (20) ജെബി (37) മഹേഷ് (28) ഗോകുൽ (28) പ്രദീപ് (30) തോമസ് മോഹൻ (37) രാഹുൽ (20) അജ്ഞിത ( 21 ) നന്ദൻ (20) വിൻസി (20) ലിനി (20) സിൽദയി (28) സിബീന (20) ഷീന (21) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വിദ്യാർത്ഥികളിൽ ഏറെ പേരും കൊല്ലം അഞ്ചൽ സ്വദേശികളാണ്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കൊരണ്ടക്കാട് ഫോട്ടോ പോയിൻ്റിന് സമീപമുള്ള കൊടും വളവിലാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് ഡ്രൈവറുടെ മനോധൈര്യമാണ് വലിയ ദുരന്തത്തിൽ നിന്നും സഞ്ചാരികൾ രക്ഷപെടാൻ ഇടയാക്കിയത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത് മനസ്സിലായ ഡ്രൈവർ മൺതിട്ടയിലൂടെ കയറ്റി മരത്തിൽ ഇടിച്ചു നിർത്തുവാൻ ശ്രമിച്ചു. ഇതു കാരണമാണ് ബസ് മറിയാതെ ചെരിവിൽ തങ്ങി നിന്നത്. കൊല്ലം സ്വദേശിയായ ഗോഗുൽ തുളസീധരൻ ആണ് വാഹനം ഓടിച്ചിരുന്നത്.
English Summary: A tourist bus of college students met with an accident in Munnar
You may like this video also