Site iconSite icon
Janayugom Online

മൂന്നാറിൽ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്.എക്കോ പോയിന്റിലേക്കുള്ള വഴിയിൽ അപകടകരമായ വളവിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്നാർ സ്‌റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും പോലീസും അപകടസ്ഥലത്തെത്തി.

ബസിൽ 47 ഓളം പേർ ഉണ്ടായിരുന്നെന്നും അവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർത്ഥികളാണെന്നും പ്രദേശവാസികൾ പറഞ്ഞു. ചില വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ഇവരെ മൂന്നാർ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി.അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version