വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ കാർമൽ സ്കൂളിൽ ‘ട്രാൻസ്പോർട്ടേഷൻ അവയർനസ്’ സെഷൻ സംഘടിപ്പിച്ചു. ഒഷിക്കോ ട്രെയിനിംഗ് ആൻഡ് കൺസൾട്ടൻസിയുടെ (OSHECO ‑Training and Consultancy) സഹകരണത്തോട നടത്തിയ സുപ്രധാനമായ ബോധവൽക്കരണ പരിപാടി- QHSE ട്രെയിനറും കൺസൾട്ടന്റുമായ ശ്രീ ജോബി തോമസ് ക്ലാസ് എടുത്തു.
സ്കൂളിലെ രണ്ടായിരത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന അവേർനെസ്സ് സെഷനിൽ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, സ്പോൺസർമാർ, ഡ്രൈവർമാർ, ട്രാൻസ്പോർട്ടേഷൻ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേവലം ഒരു ഔദ്യോഗിക ക്ലാസ് എന്നതിലുപരി, ഉത്തരവാദിത്തങ്ങളും സുരക്ഷിതമായ ഏകോപനവും സംബന്ധിച്ച സജീവമായ ചർച്ചകൾക്കും ഈ സെഷൻ വേദിയായി.

