ശക്തമായ കാറ്റിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരിക്കുന്ന വീടിന് മുകളിൽ മരം കടപുഴകി വീണ് വീട് തകർന്നു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്തയുടെ വീടിന് മുകളിലേയ്ക്കാണ് പുളിമരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ നാല് മണിക്കാണ് സംഭവം. മേൽക്കൂരയുടെ വാർപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട വീടിന് മുകളിലേയ്ക്കാണ് സമീപവാസിയായ കുറ്റിച്ചിറയിൽ ഗോപാല കൃഷ്ണൻ്റെ പുളിമരം കടപുഴകി വീണത്. വീട് ഭാഗികമായി തകർന്നിട്ടുണ്ട്.