Site iconSite icon Janayugom Online

വാനും ബൈക്കും കൂട്ടിയിടിച്ചു ;വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു

വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു .എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍-നിഷ ദമ്ബതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റു. 

ഇന്ന് ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് അപകടവും മരണവും. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയി വരുമ്പോഴാണ് ജിജോമോന്‍ ജിന്‍സന്റെ ബൈക്കില്‍ വാന്‍ ഇടിച്ചത്. ഇരുവരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, ജിജോമോന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജിജോമോന്റെ സഹോദരിമാര്‍: ദിയ, ജീന.

Exit mobile version