പൂഞ്ച്-ജമ്മു ഹൈവേയിൽ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികര്‍ മരിച്ചു. ഭാട്ട ധുരിയൻ പ്രദേശത്തിന് സമീപമാണ് സംഭവം.
ഭീംബർ ഗലിയിൽ നിന്ന് പൂഞ്ച് ജില്ലയിലെ സൻജിയോട്ടിലേക്ക് സൈനിക വാഹനം പോകുമ്പോഴായിരുന്നു അപകടം.ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല. ഭീകരാക്രമണമാണോയെന്ന് പരിശോധിക്കുന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് 60 കിലോമീറ്റർ അകലെ ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കിന് തീപിടിച്ചിരുന്നു. സാങ്കേതിക തകരാർ കാരണമാണ് തീപിടിത്തമെന്ന് കണ്ടെത്തി. ഉദയ്പൂരിലെ സൈനിക സ്റ്റേഷനിലേക്ക് പോകുകയായിരുന്ന അഞ്ച് വാഹനങ്ങളുടെ ഭാഗമായിരുന്നു ട്രക്ക്. അതേസമയമം അന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
2021‑ൽ രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിൽ സൈനിക വാഹനം മറിഞ്ഞ് തീപിടിച്ച് മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബതിൻഡയിലെ സൈനിക സ്‌റ്റേഷനിൽ കഴിഞ്ഞാഴ്ച നടന്ന വെടിവയ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. മുഖംമൂടി ധരിച്ച രണ്ട് ആളുകൾ റൈഫിളുകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദേശായി മോഹൻ എന്ന കരസേനാ ജവാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary; A vehicle carrying soldiers caught fire in Jammu and Kashmir; Four soldiers died
You may also like this video