Site iconSite icon Janayugom Online

 ഒരു വോട്ടർ 223 തവണ വോട്ടുചെയ്തു, ഹരിയാനയിൽ യുപിയിലെ ബിജെപി നേതാക്കൾ വരെ വോട്ട് ചെയ്തു; രേഖകൾ പ്രദർശിപ്പിച്ച് രാഹുൽഗാന്ധി

ഹരിയാനയിലെ തെരെഞ്ഞെടുപ്പിൽ വൻ തട്ടിപ്പ് നടന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.
രണ്ട് ബൂത്തുകളിലായി ഒരു വോട്ടർ 223 തവണ വോട്ടുചെയ്തു. യുപിയിലെ ബിജെപി നേതാക്കൾ വരെ ഹരിയാന തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്നും രേഖകൾ പ്രദർശിപ്പിച്ച് രാഹുൽഗാന്ധി പറഞ്ഞു.

 

ഇന്ത്യ സഖ്യത്തെ പരാജയപെടുത്തുവാൻ വൻ ഗൂഢാലോചനയാണ് നടന്നത്. 25 ലക്ഷത്തിലധികം കള്ളവോട്ടുകൾ ചെയ്‌തു. വോട്ടു ചെയ്ത എട്ടിൽ ഒന്ന് വ്യാജമായിരുന്നു. ബ്രസീലിയൻ മോഡലിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വരെ തട്ടിപ്പ് നടന്നതായും രാഹുൽ പറഞ്ഞു. ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിൽകുകയായിരുന്നു. 5 ലക്ഷത്തോളം വ്യാജ വോട്ടുകൾ ഉണ്ടായിരുന്നു.

 

എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിലും കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ ആയിരുന്നു. എന്നാൽ ഹരിയാനയിലെ ഫലം വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version