Site iconSite icon Janayugom Online

പത്തനംതിട്ട തണ്ണിത്തോട്ടിൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാന കാടുകയറി

പത്തനംതിട്ട ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാന തിരികെ കാട് കയറി. തണ്ണിത്തോട്ടിൽ രണ്ടു ദിവസത്തോളം ഭീതി പരത്തിയിരുന്നു ആനകള്‍. ഇന്ന് രാവിലെ ഒരു കുട്ടിയാനയെയും പിടിയാനക്കൊപ്പം കണ്ടിരുന്നു. ആനതാര വഴി ആനകൾ സഞ്ചാരം ആരംഭിച്ചതോടെ ആശങ്ക ഒഴിഞ്ഞതായി വനപാലകർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി മുതലാണ് തണ്ണിത്തോട്ടിൽ കല്ലാർ പുഴയിൽ പിടിയാനയെ നിലയുറപ്പിച്ച നിലയില്‍ കണ്ടെത്തിയത്. റോഡിന് സമീപം ആനക്കൂട്ടം നിലയുറപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി തിരികെ കാടു കയറിയ ആന ഇന്ന് രാവിലെ കുട്ടിയാനയുമായി തിരികെ പുഴയുടെ പരിസരത്തെത്തി.

ആന റോഡിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനപാലകർ പടക്കം പൊട്ടിച്ചു വനത്തിലേക്ക് തുരത്തി. ആനത്താരയിലുടെ കാട്ടാന കാടിനോട് ചേർന്ന പ്രദേശത്തേക്ക് നീങ്ങി. ആനത്താരക്ക് എതിർവശം ജനവാസ മേഖലയാണ്. ഈ പ്രദേശങ്ങൾ വനപാലകരും ആർആർടി സംഘവും നിരീക്ഷിക്കുന്നുണ്ട് . ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് വനപാലകർ വ്യക്തമാക്കി. പിടി ആനയും കുട്ടിയാനയും തിരികെ വനത്തിലേക്ക് മടങ്ങിയതോടെ രണ്ട് ദിവസം നിണ്ടു ആശങ്കയാണ് ഒഴിഞ്ഞത്.

Exit mobile version