Site iconSite icon Janayugom Online

ഇടുക്കി ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി

ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. പോബ്‌സ് എസ്റ്റേറ്റ് മേലഴുത ഡിവിഷനിലെ തെയില തോട്ടത്തില്‍ കൊളുന്ത് എടുക്കുന്നതിടയിലാണ് തൊഴിലാളികള്‍ കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് തോട്ടത്തിലൂടെ കറങ്ങി നടന്ന കാട്ടുപോത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പഴയ പമ്പനാര്‍ പാലത്തിന് സമീപമുള്ള കുളത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ ഇറങ്ങിതായി നാട്ടുകാര്‍ പറയുന്നു. 

വെള്ളം കുടിച്ചതിന് ശേഷം ജനവാസ മേഖലയില് ഇറങ്ങിയ കാട്ടുപോത്ത് വാഹനങ്ങളും നാട്ടുകാരെയും കണ്ടതോടെ എതിര്‍വശത്തുള്ള ഈറ്റക്കാട്ടിലേക്ക് മറയുകയായിരുന്നു. ഫോറസ്റ്റ് ഉദ്ദോഗസ്ഥര്‍ എത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.

Eng­lish Summary:A wild buf­fa­lo has land­ed in Iduk­ki res­i­den­tial area

You may also like this video

Exit mobile version