തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റത്. ബിജെപി സ്ഥാനാര്‍ഥിയായി നിന്ന ശാലിനി സനില്‍ നാലാം സ്ഥാനത്തേക്ക് പോയി. ആകെ 111 വോട്ടുകളാണ് നേടാനായത്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രുതി 180 വോട്ടുകളാണ് അവിടെ നേടിയത്. നേരത്തെ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥി നിർണയത്തില്‍ ബിജെപിക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സീറ്റ് നല്‍കാത്തതും വ്യക്തിഹത്യ താങ്ങാനാവാത്തതുമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് ബിജെപി പ്രവർത്തകയും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനില്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. ലക്ഷ്മിയാണ് പനങ്ങോട്ടേല വാര്‍ഡില്‍ വിജയിച്ചത്.

