Site icon Janayugom Online

മലപ്പുറത്ത് കാട്ടാന സ്ത്രീയെ ചവിട്ടികൊ ന്നു

മമ്പാട് കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. ഓടായിക്കലിന് സമീപം പരശുറാം കുന്നത്ത് ആയിഷയാണ് (68) മരിച്ചത്. ഇന്നലെ രാത്രി വീട്ടുപറമ്പിലെ തെങ്ങിന്‍ തോട്ടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഭര്‍ത്താവ് മരിച്ചതിനാല്‍ വീട്ടില്‍ ഒറ്റാക്കായിരുന്നു താമസം. ടാപ്പിങ് തൊഴിലാളിയാണ് പുലര്‍ച്ചെ വീടിനോട് ചേര്‍ന്ന കിടക്കുന്ന ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസും വനം വകുപ്പും സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്. 

Eng­lish Summary:A woman was tram­pled to death by a wild ele­phant in Malappuram
You may also like this video

Exit mobile version