ബിഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ബീഹാര്‍ സ്വദേശിയായ സാബിര്‍മാലിക് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 27ഹരിയാനയിലെ ചര്‍ഖി ദാദ്രി ജില്ലയിലായിരുന്നു സംഭവം.
ഹരിയാനയില്‍ ജോലിക്കെത്തിയ സാബിറിനെ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘം മര്‍ദിക്കുകയാും കൊലപ്പെടുത്തുകയായിരുന്നു.അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. കടയിലേക്ക് വിളിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.സാബിറിനൊപ്പം മറ്റൊരു തൊഴിലാളിക്കും മര്‍ദ്ദനമേറ്റു. സാബിറിനെയും, സുഹൃത്തിനെയും ആക്രമി സംഘം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചു

