23 January 2026, Friday

ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദ്ധിച്ചു കൊന്നു;അഞ്ചു പേര്‍ പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2024 11:58 am

ബിഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ബീഹാര്‍ സ്വദേശിയായ സാബിര്‍മാലിക് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 27ഹരിയാനയിലെ ചര്‍ഖി ദാദ്രി ജില്ലയിലായിരുന്നു സംഭവം.

ഹരിയാനയില്‍ ജോലിക്കെത്തിയ സാബിറിനെ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘം മര്‍ദിക്കുകയാും കൊലപ്പെടുത്തുകയായിരുന്നു.അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. കടയിലേക്ക് വിളിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.സാബിറിനൊപ്പം മറ്റൊരു തൊഴിലാളിക്കും മര്‍ദ്ദനമേറ്റു. സാബിറിനെയും, സുഹൃത്തിനെയും ആക്രമി സംഘം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.