Site iconSite icon Janayugom Online

ഒരു വർഷത്തിന് ശേഷം ചെെനയില്‍ കോവിഡ് മരണം

ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ കോവിഡ് മരണമുണ്ടാവുന്നത്. രണ്ട് മരണവും വടക്ക്-കിഴക്കൻ പ്രവിശ്യയായ ജിലാനിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനയിലെ കോവിഡ് മരണം 4,638 ആയി ഉയർന്നു.

ശനിയാഴ്ച രാജ്യത്ത് സമൂഹവ്യാപനത്തിലൂടെ 2,157 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഭൂരിപക്ഷവും ജിലാൻ പ്രവിശ്യയിലാണ്. കൂട്ടപരിശോധനയിലൂടേയും ലോക്ഡൗൺ നിയന്ത്രണങ്ങളിലൂടേയും കോവിഡ് മരണം ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ചൈനയുടെ വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിൽ ചൈന കൂടുതൽ കോവിഡ് മരണങ്ങൾ കൂട്ടിച്ചേർത്തിരുന്നു. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് ചൈന.

eng­lish sum­ma­ry; a year lat­er covid death report­ed in china

you may also like this video;

Exit mobile version