Site iconSite icon Janayugom Online

അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

അമിത വേഗത്തിലെത്തിയ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴക്കടുത്ത് ദേശീയ പാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം ഇന്നലെയണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് നിയന്ത്രണം തെവിട്ട് എതിർ ദിശയിൽ വരുകയായിരുന്ന ബൈക്കിലിടിച്ചത്. നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം ശ്യാംലാലി (41) നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ബസ് അമിതവേഗത്തിൽ ആയിരുന്നുവെന്നും തെറ്റായ ദിശയിലൂടെ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിൽപെട്ടു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബസിൽ നിന്നും ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടു. പിന്നീട് അമ്പലപ്പുഴ പൊലീസെത്തിയ ശേഷമാണ് ഇവർ അപകട സ്ഥലത്തേക്ക് തിരിച്ചെത്തിയത്. യുവാവിന് ഇരു കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയ ശേഷം യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Exit mobile version