ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുതന സ്വദേശി ശ്രീജിത്ത്, പള്ളിപ്പാട് സ്വദേശി ദേവു എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സർ എക്സ്പ്രസ് ട്രെയിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. മൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
ആലപ്പുഴയിൽ ട്രെയിൻ തട്ടി യുവാവും വിദ്യാർത്ഥിനിയും മരിച്ചു

