തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും, യുവതിയും അറസ്റ്റില്‍. മണ്‍വിള സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് സമീപം കാവുവിളവീട്ടില്‍ അനന്തുകൃഷ്ണന്‍ (29) ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനില്‍ ആര്യ ( 27) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്.
ഇവരില്‍നിന്ന് 5.8 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിപരിശോധനയുടെ ഭാഗമായി മണ്‍വിളയിലെ ലോഡ്ജില്‍ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് എസ്എച്ച്ഒ ബിനു, എസ്‌ഐ ബിജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

