Site icon Janayugom Online

ഹൈക്കോടതിയുടെ എട്ടാം നിലയില്‍ കയറി യുവാവിന്റെ ആത്മഹ ത്യാശ്രമം

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി കോടതിക്ക് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചു. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയാണ് ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്നും ചാടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ഇയാളുടെ വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ കേസിലെ ഉത്തരവിനെത്തുടര്‍ന്ന് മാസം 20,000 രൂപ ഭാര്യയ്ക്ക് നല്‍കണമായിരുന്നു.

Eng­lish Summary:A young man attempt­ed sui­cide by climb­ing the eighth floor of the High Court
You may also like this video

Exit mobile version