Site iconSite icon Janayugom Online

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് യുവാവ് ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

തൃശൂര്‍ റോഡിലെ കഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് യൂവാവ് ബസ്സിനടില്‍പ്പെട്ട് മരിച്ചു.ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചത്.രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. 

ബസ് ഏബിളിന്റെ ദേഹത്ത്കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസാണ് ഏബിളിനെ ഇടിച്ചിട്ടത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ച് ഏബിള്‍ റോഡില്‍ വീഴുകയായിരുന്നു.പ്രദേശത്ത് കോണ്‍ഗ്രസും ബിജെപി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് സമരം ചെയ്തു.

നഗരത്തിലെ റോഡുകളില്‍ അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേയറെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് തൃശ്ശൂര്‍ എംജി റോഡിലെകുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ട് മറ്റൊരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്.

Exit mobile version