Site iconSite icon Janayugom Online

ആറളം ഫാമില്‍ യുവാവിനെ കാട്ടാന ചവിട്ടികൊന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

ആറളം ഫാമില്‍ കാട്ടാന കര്‍ഷകനെ ചവിട്ടികൊന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്. ഫാം ബ്ലോക്ക് ഏഴിൽ ദാമു (45) എന്ന കര്‍ഷകനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. വാഴത്തോപ്പില്‍ വച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. ജില്ലാ കലക്ടർ സ്ഥലത്ത് എത്താതെ മൃതദേഹം വിട്ടുനൽകില്ലെന്ന് ഫാം നിവാസികൾ വ്യക്തമാക്കി. മരണപ്പെടുമ്പോള്‍ മാത്രം ഉദ്യോഗസ്ഥര്‍ എത്തേണ്ടതില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങാൻ അനുവദിച്ചു. 2004 മുതൽ സ്ഥലത്ത് ആനയുടെ ചവിട്ടേറ്റ് 10 പേരാണ് മരിച്ചത്.

Eng­lish Summary:A young man died by the attack of wild ele­phant in Aralam Farm
You may also like this video

Exit mobile version