Site iconSite icon Janayugom Online

ഡല്‍ഹി സ്വദേശിയായ യുവാവും വിദേശവനിതയും റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ

ഡൽഹി സ്വദേശിയായ യുവാവും വിദേശവനിതയും ഹരിയാനയിലെ റിസോർട്ടിൽ മരിച്ചനിലയിൽ. ഡല്‍ഹി അശോക് വിഹാർ സ്വദേശിയായ 26 വയസുകാരൻ ഹിമാൻഷു, ഉസ്‌ബെക്കിസ്താന്‍ സ്വദേശിയായ 32കാരി മഖ്‌ലിയോ എന്നിവരാണ് സോണിപത്തിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഏറെനേരമായിട്ടും രണ്ടുപേരും പുറത്തേക്ക് കാണാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി. തിങ്കളാഴ്ച മുറിയിലെ ജനാല വഴി നോക്കിയപ്പോൾ രണ്ടുപേരും കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കർ പൊലീസിനെ വിവരമറിയിച്ചു.

മൃതദേഹങ്ങൾ അർധനഗ്നമായ നിലയിലായിരുന്നു. സംഭവത്തിൽ ഉസ്‌ബെക്കിസ്താന്‍ എംബസിയുമായി ബന്ധപ്പെടുകയും യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഡല്‍ഹി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary;A young man from Del­hi and a for­eign woman were found dead inside the resort
You may also like this video

Exit mobile version