Site iconSite icon Janayugom Online

വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

വടക്കഞ്ചേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ മരിച്ചു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ നടക്കുന്നതിനിടെയാണ് ആക്രമണം തളികല്ലിലെ വീടിന് സമീപത്ത് വച്ച് വെട്ടുകത്തിയുമായി രാഹുല്‍ ആക്രമിച്ചത്. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.

പിന്നാലെ സംഭവ സ്ഥലത്ത് നിന്നും രാഹുല്‍ രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മംഗലംഡാം പൊലീസ് അറിയിച്ചു. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version