ആലുവ മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് ഗുരുതര പരുക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മെട്രോ പില്ലർ നമ്പർ 189ൽ ബൈക്ക് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് മരിച്ച ബിലാലായിരുന്നു. പിന്നില്‍ യാത്ര ചെയ്തിരുന്ന ശ്രീറാമിനെ അപകടം നടന്നയുടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിലാലിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിലാലിനും ശ്രീറാമിനും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാമിൻ്റെ പരിക്ക് ഗുരുതരമാണ്. അപകടമുണ്ടായ സമയം അധികം ട്രാഫിക് ഇല്ലാതിരുന്നു. നിയന്ത്രണം വിട്ടാണ് ബൈക്ക് ഇടിച്ചത്.

