Site iconSite icon Janayugom Online

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി വളരെ വൈകിയാണ് മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കളമശേരി മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെ 9 മണിയോടെ പോസ്റ്റ്മോർട്ടം നടക്കും. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമെന്ന് സമീപവാസികള്‍ പറയുന്നു. എല്‍ദോസ് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ്
ഇന്നലെ രാത്രിയോടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയെന്നാണ് സൂചന. ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ്. 

എല്‍ദോസിനൊപ്പം ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപെട്ടു. അതേസമയം കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവസ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്. 

Exit mobile version